നിലതെറ്റിയ ഞാറ്റുവേല
ഒരു ജന്മത്തിന്‍റെ -
ഞാറ്റുവേല പെയ്യ്ത്തില്‍
നന്നഞ്ഞ വയലാണിത് .
നിന്‍റെ മനസിനെ ഹരിതമാക്കിയ -
ഓര്‍മകളുടെ കാറ്റില്‍ '
ആ കതിരുകള്‍ ഉലയുന്നുണ്ട്
ഉര്‍വരതയുടെ -
ഗര്‍ഭത്തില്‍മുളച്ച വിത്തുകള്‍ '
ഞാറ്റുവേല കുളിരില്‍'
വളര്‍ന്നു
മുളപൊട്ടിയെത്തിയ സ്വപ്നങള്‍ക്ക്
നീ കളിവീടായ്
പൈതൃകത്തിന്‍ പൊന്‍ കിരണം
നേദിച്ച് '
ഇന്നലെകളെ നീക്കി -
നാളെയുടെ ഉണര്‍ത്തുപാട്ടെകി -
വളര്‍ത്തിയ '
നിന്‍ സിരകളുടെ ബാക്കിയായ് -
തീര്‍ന്ന കതിരുകള്‍
മരമായ് വളര്‍ന്ന നിന്‍ -
സ്വപ്നത്തിന്‍
കട കൊയ്യുന്നു
വിള കൊയ്യും കൊയ്യ്തരിവാളിനാല്‍
പൊക്കിള്‍കൊടിയറുക്കുന്നു .
നിന്നെ വിവസ്ത്രയാക്കുന്നു .
കണീരിന്‍ അമ്ലത്വം
നക്കി രുചിക്കുന്നു .
ഇന്നു
വ്രണിതമായ മനസ്സ് '
നിലതെറ്റി എത്തിയ '
ഞാറ്റുവേല പെയ്യ്തിന്‍ '
ഉഷ്ണത്തില്‍
ഉരുകുന്നുണ്ട് '
തകര്‍ന്ന ഗര്‍ഭപാത്രത്തിന്‍
ഭാരം പേറി .
രമ്യ പവനന്‍