ഉറവ
ഒരു വാക്കിന്‍റെ -
മൗനത്തിനപ്പുറം
പെയ്യ്ത വാചാലതയാണ്
എന്‍റെ കന്നിമഴ .
ഇനിയീ വസന്തത്തെ -
കുളിര്‍പ്പിക്കുവാന്‍
ഉറവ തേടി -
ആഴ്ന്നുപോയ
വേരുകളെ
ഞാന്‍ അറുത്തുനീക്കട്ടെ ,
വേരറ്റ മരത്തില്‍
പൂക്കുന്ന യവ്വന-
തുടിപ്പുകള്‍ക്ക്
നീരായ് ..
നിലയ്ക്കാത്ത
പെയ്യ്ത്തില്‍
നനഞ്ഞ്
ഉറഞ്ഞ
ജലകണം
ഒരു മേഘപാളിയായ്
കണ്‍ഗോളത്തില്‍
ഘനീഭവിച്ചിട്ടുണ്ട് ,
ഒരിക്കലും വറ്റാത്ത
ജലത്തിന്‍റെ
ഉറവയായ്
രമ്യ പവനന്‍