അഭയം
നീ പാടിയ മറുപാട്ടിന്‍റെ -
ഇന്നലെകളിലൂടെ
എനിക്ക് തിരിച്ചു പോകണം .
എന്‍റെ ചേതനയുണര്‍ന്ന -
ഗര്‍ഭപാത്രത്തിലേക്ക് ...
ആ പൊക്കിള്‍ക്കൊടിയുടെ -
ഇടനാഴിയിലൂടെ
കാഴ്ചയുടെ തിരകള്‍ക്കപ്പുറമുള്ള -
ഈ ലോകത്തെ കാണാം .
നിന്നെയും എന്നെയും -
വേര്‍തിരിച്ച ,
ഒരു മുനമ്പില്‍വെച്ച് -
വേര്‍പിരിച്ച ,
കനല്‍പാതയില്‍
പതിയിരിക്കുന്ന
വര്‍ഗശ ത്രുക്കളെ -
കല്ലെറിയണ്ടെ ?
ഒരു നിമിഷത്തിന്‍ -
വേഗത്തില്‍
ഇസ്സങ്ങളെ -
റാഞ്ചിയെടുത്ത് പറന്ന -
പേരറിയാക്കിളിയെ -
പഴിക്കണ്ടേ ?
ഒരു നാള്‍ ,
കുത്തിയൊ ഴുകിയ
പുഴയുടെ
ഹൃദയതാളത്തെ -
അളന്നവന്‍റെ ചിത
കത്തിയമര്‍ന്നിട്ടില്ല .
അവിടെയിരുന്നു തീ കായുന്നവനും ,
പച്ചമാംസത്തിന്‍റെ ഗന്ധമാണ് .
എങ്കിലും അവന്‍
ഉയരത്തെഴുന്നേല്‍ക്കുമെന്ന്
വൃഥ നിനയ്ക്കണ്ടേ ?
ഒരു കള്ളചിരിയിലൂടെ
നൂറായിരം കള്ളങ്ങളെ അളന്ന്
ഒരു കൊള്ളിവാക്കിലൂടെ
നൂറുകൊള്ളിവെപ്പുകളെ കണ്ട് .
ഇതെല്ലാം കാണും ,
കൊറ്റിയുടെ തപസിനെ -
കണ്ടിലെന്നുനടിച്
എന്‍റെ കാഴ്ചയെ-
ഞാന്‍ പിന്‍വലികട്ടെ
ഇവിടെ ഞാന്‍ -
സുരക്ഷിതയാണ് .....