ഉടലുറക്കം
രാത്രിയുറക്കത്തിന്‍
മൌനത്തെ ഛെദിച്ചെത്തിയ -
കിനാവിന് ,
അറിയാത്ത നിറവും
അറിയാത്ത ഗന്ധവും .
തിരിച്ചറിയാത്ത ഭീതിയിലടക്കം ചെയ്യ്ത -
ഈ പാഴ്ശരീരങ്ങള്‍
രണ്ടായ് പിരിക്കാതെ ,
ഇഴചേര്‍ന്നുരുമ്മി -
ശയിച്ച ഉടലുറക്കത്തിന്‍റെ
അന്ത്യനിമിഷത്തിന്നാവി -
ക്കറുതി വരാതെ ,
പാതിഭോഗിച്ച
ശരീരങ്ങളെ ,
തേടി നടന്ന കാറ്റിന്
വിയര്‍പ്പിന്‍റെ ഗന്ധം .
പുലര്‍കാലങ്ങളെ -
തട്ടിയുണര്‍ത്തിയ-
അലമുറകളിലൊതുങ്ങിയ-
സൂതികാഗൃഹങ്ങളില്‍
നിമിഷത്തിന്‍ ,
ഉടലുറക്കത്തിന്‍റെ ,
മൊട്ടുകള്‍ വിരിയുന്നു .
എന്‍ ഉറക്കത്തിന്‍ -
ആഴത്തെ ,
കെട്ടിവരിഞ്ഞ -
കറുത്തസ്വപ്നത്തെ ,
പഴിച്ച് ;
ഉടലുണര്‍ച്ചയില്‍ ,
പാതികൂമ്പിയ മിഴിയില്‍ -
ഉതിര്‍ന്നകണ്ണീര്‍കണമായ് ,
എന്നിലെ മാതൃത്വം .
രമ്യ പവനന്‍