ദ്വീപ്
മറവിയെ ഓര്‍മിപ്പിച്ച്
ഓരോ നിമിഷവും
നീ എന്നില്‍ ജനിച്ച് കൊണ്ടേയിരുന്നു .
കാര്‍മേഘക്കുളിര്
നിറഞ്ഞു പെയ്യുമ്പോഴും
പെയ്യ്‌തൊഴിഞ്ഞ മഴമേഘങ്ങളില്‍
തങ്ങിയ മനസിനെ തിരയുമ്പോഴും
കൈ മടങ്ങുന്ന നിമിഷാ ര്‍ത്ഥങ്ങളിലൂടെ ,
നീ വീണ്ടും വീണ്ടും ജനിച്ച്കൊണ്ടേയിരുന്നു .
ഇന്ന് ,
അതിരുകളാല്‍ വലയം ചെയ്യ്ത -
ദ്വീപാണ് ഞാന്‍ .
കടലാഴങ്ങളെ സ്പര്‍ശിക്കാതെ
ആകാശനീലിമയെ പുണരാതെ
ഉന്മധ്യതയില്‍ തങ്ങി -
ജല വഴിയില്‍ ജഡമാകുമ്പോഴും
വേറിടുന്ന ആത്മാവിന്റെ -
ഉള്‍കാമനയില്‍
നീ ജനിച്ച് കൊണ്ടേയിരിക്കും .
രമ്യപവനന്‍