Monday, 29 December 2014

                     മരണപത്രം

                  --------------------
പെരുവഴിയില്‍ ദിശയറ്റവാക്കുകള്‍,
ഒന്നുരിയാടാനാവാതെ,
ഹൃദയാഴങ്ങളില്‍ കിനിഞ്ഞിറങ്ങിയ –
മഴപൊട്ടുകലര്‍ന്ന,
നിന്‍റെ മൗനവചസിന്‍ മദ്ധ്യേ-
പടര്‍ന്നൊഴുകിയകന്ന വൈഖരിയായ്,
വിദൂരതയുടെ അബോധതീരങ്ങളില്‍
അലയടിക്കുന്നു.
ഉന്മകള്‍ അടക്കംചെയ്ത –
കൈപുസ്തകതാളുകളില്‍
എന്നിലെ മരിച്ച വാക്കുകള്‍,
പുനര്‍ജനിക്കപെടുന്നു.
ഇന്നലെകളെ പുല്‍കി
നാളെയുടെ താളുകളില്‍
അടര്‍ന്നുവീഴാതെ,
നിനക്കുമാത്രമായി
ഞാന്‍ ഒരു ആത്മഹത്യാകുറിപ്പ്
എഴുതിവെച്ചിട്ടുണ്ട്. 






                                                                                      രമ്യ പവനന്‍