ഇലയെഴുത്ത്
ശിശിരത്തിലടര്‍ന്ന -
സ്വപ്നങ്ങളെ
ചേര്‍ത്തു വെച്ച്
ഇന്നലെകളുടെ ചായമണിഞ്ഞ്
ഹരിതത്തിന്‍നൊമ്പരത്തിലുണര്‍ന്ന -
ഈ ഇലയെഴുത്ത്
നിന്‍റെ മഴപുസ്തകത്തിന്‍-
താളിലമര്‍ന്ന്
ഉണക്കുവീണ സിരയുടെ
തിരുശ്ശേഷിപ്പായി ,
വിറങ്ങലിച്ചു .
ഇന്നിവരും വേനലില്‍ -
പെയ്യുമെന്ന് നിനയ്ക്കുംമഴയില്‍
നനഞ്ഞ്
എനിക്ക് പുനര്‍ജനിക്കണം .
എന്‍റെ കൌമാരത്തിന്‍റെ -
മുറ്റത്ത് .
ഓരോ നിമിയിലും
മാറിവന്ന നിറങ്ങളുടെ -
പച്ചപ്പില്‍ .
പൂക്കാതെ പോയ -
മോഹമരത്തിന്‍റെ ചുവട്ടില്‍ ,
ബാക്കിവെച്ച പ്രണയം
ഒരു മാത്രാ പങ്കിടണ്ടേ ??
super da..nannayittundu ..keep writing
ReplyDeleteനന്ദി വിപിന്‍
ReplyDelete