സിനോപ്സിസ്
ഒരു വാക്കിന്‍റെ മുനമ്പത്ത് സീതയും
മറുവാക്കിന്‍റെ മുനമ്പത്ത് ഊര്‍മിളയും .
നൂറുവാക്ക്ദ്ധോരണിയുടെ ഒഴുക്കില്‍ -
വിള്ളല്‍ വീണപ്പോഴാണ് ,
പുരാണത്തിന്‍റെ തടയിടല്‍ .
ഒരുവള്‍ വിചാരനയാഗ്ര സൃഷ്ടിച്ചപ്പോള്‍
മറുവള്‍ പൊട്ടിത്തെറിയില്‍ ഒഴുകിയ ലാവയായ് ,
പുനര്‍വായനയുടെ കിളിവാതിലിലൂടെ
അരിച്ചിറങ്ങി വന്നു .
ഉരുക്കുദേഹങ്ങള്‍ ,
അടിയന്തിരാവസ്ഥയില്‍
ഉരുകിയോലിച്ചപോഴും
ഉറച്ചകരുത്തില്‍ ,
നിലകൊണ്ട ശംബൂക പത്നി ,
ആയിരം തേങ്ങലുകളുടെ ,
കവാടങ്ങളെ ഭേദിച്ചു .
പെണ്ണെഴുത്തിന്‍റെ ,
തുഞ്ചത്തിരുന്ന് ,
ഊയലാടുന്ന പെണ്‍കിളികള്‍ ,
കൂട്ടത്തോടെ പറന്നു
പെണ്‍വസന്തം തേടി
സെമിനാര്‍ ഹാളുകളിലേക്ക് .
വീണ്ടുവിചാരങ്ങളിലൂടെ
സീതയും ,ഊര്‍മ്മിളയും
സിനോപ്സിസുകളില്‍ ,
പൂക്കളായി വിരിഞ്ഞു .
സഹതാപകണ്ണിക സൃഷ്ടിച്ച് ,
ശംബൂക പത്നിയും .
ബഹിരാകാശത്തെ തൊട്ടറിഞ്ഞ ,
ഫിനിക്സ്പക്ഷിക്ക്
ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്
വെടിയുണ്ടയെ പിളര്‍ത്തിയ -
മസ്തിഷ്കത്തിന്‍റെ കരുത്തിനെ ,
വാനോളം പുകഴ്ത്തി
ആരംഭിക്കാം ..
വരൂ ,നമുക്ക് രാമനെ -
വിമര്‍ശിക്കണ്ടേ ??
രമ്യ പവനന്‍
No comments:
Post a Comment