പറയാന്‍മറന്നത്
ഉറഞ്ഞ മഞ്ഞ ഉറക്കത്തില്‍ ..നേര്‍ത്ത നൊ മ്പര പടവുകള്‍ ഇറങ്ങി
എന്നെ തട്ടിയുണര്‍ത്താതെ ,
എന്നെ സ്പര്‍ശിക്കാതെ
ഒരു നിഴലായ് ലയിച്ച പ്രണയമുണ്ട് .
ഓരോ യാമങ്ങളിലും
ഞാന്‍ തിരയുന്നത്
എന്നില്‍ ഉറഞ്ഞുപോയ
നിറമില്ലാത്ത പ്രണയത്തെയാണ് .
പ്രണയം മഴയായും
പൂവ് പ്രണയാതുരമായും
പുഴയും പൂനിലാവും
പ്രണയമാനസങ്ങളായും
തിരിച്ചറിയുന്ന നിമിഷങ്ങളില്‍
നിറമില്ലാത്ത പൂമ്പാറ്റതന്‍ -
തേരിലേറി
സ്വപ്നങ്ങളില്‍ നിന്നും ,
സ്വപ്നങ്ങളിലേക്ക്
ഒഴുകും
നിറമില്ലാത്ത ഈ ശൂന്യതയാല്‍
പ്രണയകനവുകളുടെ
സുതാര്യതയിലൂടെ
ആത്മാവില്‍ ,
മുറിവുകള്‍ ഇറ്റിറ്റ് ,
പ്രണയം പൊടിയുന്നു .
എനിക്ക് ചുറ്റിലും നിറയും
പ്രണയകലമ്പലുകള്‍ക്കിടയില്‍
ഇടയ്ക് ഓര്‍മവരും
നീ എന്‍റെ മറന്നുവെച്ച -
പ്രണയമായിരുന്നെന്ന് ...
രമ്യ പവനന്‍
ഞാന്‍ തിരയുന്നത്
എന്നില്‍ ഉറഞ്ഞുപോയ
നിറമില്ലാത്ത പ്രണയത്തെയാണ് .
പ്രണയം മഴയായും
പൂവ് പ്രണയാതുരമായും
പുഴയും പൂനിലാവും
പ്രണയമാനസങ്ങളായും
തിരിച്ചറിയുന്ന നിമിഷങ്ങളില്‍
നിറമില്ലാത്ത പൂമ്പാറ്റതന്‍ -
തേരിലേറി
സ്വപ്നങ്ങളില്‍ നിന്നും ,
സ്വപ്നങ്ങളിലേക്ക്
ഒഴുകും
നിറമില്ലാത്ത ഈ ശൂന്യതയാല്‍
പ്രണയകനവുകളുടെ
സുതാര്യതയിലൂടെ
ആത്മാവില്‍ ,
മുറിവുകള്‍ ഇറ്റിറ്റ് ,
പ്രണയം പൊടിയുന്നു .
എനിക്ക് ചുറ്റിലും നിറയും
പ്രണയകലമ്പലുകള്‍ക്കിടയില്‍
ഇടയ്ക് ഓര്‍മവരും
നീ എന്‍റെ മറന്നുവെച്ച -
പ്രണയമായിരുന്നെന്ന് ...
രമ്യ പവനന്‍