രേഖയിലൂടെ ...
കൈവെള്ളയിലെ ,
നേര്‍ത്ത രേഖയിലൂടെയാണ്
ഒരു ജന്മാന്തരത്തിന്‍
വരമ്പില്‍ നിന്ന് ,
നീ എന്നിലേക്കും ,
ഞാന്‍ നിന്നിലേക്കും ,
ചേക്കേറിയത് .
ആദിയും അന്ത്യവും ,
വരച്ചു വെച്ച -
മൃദു രേഖതന്‍ ,
കൈവഴികളില്‍
ചെറു തേനിന്‍പുഴയൊഴുകി .
വ്യാഴമണ്ടലത്തിന്‍ ,
ഉന്മധ്യതയിലെ ,
ഋജുരേഖയില്‍ ,
ചാഞ്ഞിറങ്ങിയ-
ശിഥില മോഹങ്ങളിലാണ്
നിന്‍റെ ഹൃദയരേഖ
ആദ്യം സ്പര്‍ശിച്ചത് .
വരണ്ട പ്രണയത്തിന്‍റെ
അടയാളപെടുത്തലുകളായ് ,
അവ നെടുകെ ഛെദിക്കപെട്ട് ,
ഒന്ന് ജനിയിലേക്കും ,
മറ്റൊന്ന് മൃദിയിലേക്കും
പ്രയാണത്തിലാണ് .
പാതിയറ്റ ആയുര്‍രേഖയില്‍,
വഴിയറിയാതെ ,
ഭീതിയിലമര്‍ന്ന് ,
രേഖകള്‍ക്ക് നടുവില്‍
പരസ്പരം മുറിഞ്ഞുപോയ -
നമ്മള്‍ .
രമ്യപവനന്‍
No comments:
Post a Comment