സമാധി
ഉണര്‍ത്തുപാട്ടിനു ചെവിയോര്‍ക്കാതെ -
ശാന്തിയുടെ നയനങ്ങള്‍ പൂട്ടി ,
ബുദ്ധന്‍ .
അഹിംസയുടെ പതാക കീഴില്‍
തൂങ്ങിയാടുന്നു .
ആത്മഹത്യയാണ് ,
സമാധിയല്ല .
അണഞ്ഞ വെളിച്ചത്തില്‍
നിശബ്ദതയുടെ മറവില്‍
ഒരു തേങ്ങല്‍
ആയിരം തേങ്ങലായി-
പ്രതിധ്വനിക്കുന്നു .
വിശ്വാസപ്രമാണങ്ങളെ -
ഉറ്റുനോക്കി ,
ഉയര്‍ത്തെഴുന്നേല്ക്കുമെന്ന് നിനച്
ദുഃഖവെള്ളിയെ കാത്തിരുന്നു .
കടമ്പിന്‍ചോട്ടിലിപ്പോള്‍
പയ്യ്ക്കള്‍ മേയാറില്ല ,
ഗോപികാനടനവുമില്ല .
രാധികയും ,മഗ്ദലനയും ,
വാസവദത്തയും ,
ഏതോ പുസ്തകതാളിലൊളിച്ചു
ഇന്നവള്‍ അമരജ്യോതിയായ്
തൂങ്ങിയാടും തുലാസിന്‍
തട്ടിലിരുന്നു വിയര്‍ക്കുന്നു .
നിശബ്ദതയില്‍ ലയിക്കുന്നു ,
അഹിംസയും ,സ്നേഹവും ,ധര്‍മ്മവും .
മിഴികള്‍പൂട്ടി
ഒന്നു ശ്രവിക്കു ,
ചിലപ്പോള്‍ കേട്ടാലോ
റെയില്‍വേ ട്രാക്കിലമര്‍ന്നവളുടെ ,
തേങ്ങല്‍ ......
രമ്യ പവനന്‍