കാലത്തിലൂടെ
ഉണക്കുവീണ ചില്ലയില്‍ -
ഒരു പൂവ് .
പൂക്കുവാന്‍ വെമ്പുന്ന -
ഒരു മൊട്ട് .
നഷ്ടസ്വപ്നത്തിന്‍റെ ,
ഇലകള്‍ ബാക്കിയായ -
ശിശിരം ,
അവസാന തളിരിലയെയും
പൊഴിച്ചു .
ഒരു ജന്മത്തിന്‍ -
മുകുരത്തില്‍ ക്ഷണികമാം -
വസന്തത്തില്‍ ,
വര്‍ഷത്തിന്‍ കണ്ണീര്‍ക്കണമേകി -
ഹേമന്തത്തില്‍ കായ്ച്ച -
ഫലങ്ങള്‍ പട്ടുപോയ്
ഇന്നലെകളുടെ തീക്കാറ്റെറ്റ്
രമ്യ പവനന്‍
No comments:
Post a Comment