മൊഴിയകലം
ഹൃദയത്തില്‍നിന്നടര്‍ന്നുവീണ
പ്രണയത്തെ
സ്വപ്നങ്ങളില്‍ ചാലിച്ച്
നിന്‍റെ കയ്യ് വെള്ളയില്‍
പകര്‍ന്നപ്പോഴും
നമ്മെ വേര്‍തിരിച്ചത്
ഈ മൊഴിയകലമായിരുന്നു .
എന്നും നിറചാര്‍ത്തുകളില്‍
മറഞ്ഞ നിന്‍റെ മൌനം
വരണ്ട ശിശിരത്തിലെ -
ഗന്ധമില്ലാത്ത ,
ഹെയ്സല്‍ പൂക്കളായ്
വിടര്‍ന്നിരുന്നു .
എന്നിലേക്കണയാന്‍
നീ തീര്‍ത്ത പാതയായിരുന്നോ ?
ഈ മൌനം
അതോ എന്നില്‍ നിന്നകലാന്‍
നീ ഒരുക്കിയ കടംകഥയൊ ?
ഈ ചൊടിയുടെ
വരമ്പില്‍ തങ്ങിനിന്ന -
മൊഴിയെ ,
ഞാന്‍ ഒന്നുചുംബിച്ചോട്ടെ?
നിന്‍റെ രുചി ഭേദങ്ങള്‍ക്കിടയില്‍
എന്‍റെ രുചി കൂട്ടുകളെ
വേര്‍പെടുതിയപ്പോഴാണ്
ആദ്യചുംബനം കയ്പ്പായിരുന്നെന്ന്
ഞാന്‍ അറിഞ്ഞത് .
അവിടെയും ,
നീ ഒരുക്കിയ മൌനത്തിന്‍റെ -
വലയമുണ്ടായിരുന്നു .
കറുത്ത തിരശീലയ്ക്ക്
പിറകില്‍നിന്നു വീണ്ടും -
മൌനത്തെ കയ്യ്മാറിയപോഴാണ് ,
വാചാലതയുടെ വ്യര്‍ത്ഥത ,
ഞാന്‍ അരിഞ്ഞത് .
അവിടെയും നിന്‍റെ മൌനം ,
എന്നെ അറിയാതെ
പുണരുന്നുണ്ടായിരുന്നു .
ഒരു പുഴയുടെ ഇരു തീരങ്ങളില്‍
വീശിയകാറ്റിനെ ,
ഒന്നായനുഭവിച്ച് ,
നിനച്ചിരിക്കാതെയണഞ്ഞ -
കിനാവിന്‍ ,
വസന്തത്തില്‍
കാട് പെയ്തപോഴാണ്
നമ്മുടെ മൊഴിയകലം ,
ഭേദിക്കപ്പെട്ടത് .
രമ്യ പവനന്‍
No comments:
Post a Comment