കടല്‍വഴിയില്‍
കടല്‍ക്കാറ്റിനെ കാതോര്‍ത്ത് ,
ഇരമ്പിയാര്‍ക്കുന്ന
തിരകളെ വകഞ്ഞ്
ഒരു പകല്‍ദൂരം സഞ്ചരിക്കണം
നിന്‍റെ കടലാഴങ്ങളെ
അറിയാന്‍ ...
സ്മരണയുടെ ഓളങ്ങള്‍ക്കപ്പുറത്ത് ,
ഇളകിയുലയുന്ന
കടല്‍പരപ്പില്‍
നിന്‍റെ തിരയുടല്‍
ഒഴുകിയകന്ന ,
ഒഴുക്ക്പാതയില്‍നിന്ന് ,
നിന്നോട് പ്രണയമാരായണം .
പിന്നിട്ട കടലൊഴുക്കിലമര്‍ന്ന ,
മുത്തു ചിപ്പികള്‍ വിരിയിച്ച
വസന്തം ,
നിനക്കായ് വീണ്ടും സമ്മാനിക്കണം .
ഞാന്‍ അറിയുന്നു ,
നിന്‍റെ വസന്തത്തില്‍
തേന്‍നിറയ്ക്കാനാവില്ലെന്ന് .
നിന്‍റെപനിച്ച കിനാക്കളെ
തണുപ്പിക്കാനാവില്ലെന്ന്
എന്‍റെ കനവുകളെ ,
കടല്‍ചുഴിയില്‍ മുക്കികൊല്ലുമ്പോഴും .
എന്നിലെ കടല്‍പച്ചകള്‍
വരണ്ടശിശിരമായ്
കൊഴിഞ്ഞു ചാവുമ്പോഴും
പിന്നിട്ട കടല്‍ വഴിയില്‍ ,
തങ്ങിയ കരകാറ്റ് ,
നിന്‍റെ തിരയുടലിനെ
പുണരുന്നുണ്ടാകും .
രമ്യ പവനന്‍
No comments:
Post a Comment