ചില കാഴ്ചകള്‍
പകല്‍മഞ്ഞയില്‍ മുങ്ങിയ-
ചില നിഴല്‍കാഴ്ചകളുണ്ട് .
കിനാവിന്‍റെ അതിരുകള്‍ഭേദിച്ച്
ഒരു ജന്മാന്തരത്തിന്‍റെ ,
ഉടലുപ്പ് പുരണ്ട്
പാനപാത്രങ്ങളില്‍
സിന്ദൂരം നിറഞ്ഞു ,
തുളുമ്പി പടര്‍ന്ന ,
സായന്തനത്തിന്‍റെ
ഓര്‍മ്മപ്പെടുത്തലുകളായ് .
എന്‍റെ പകലറുതിയില്‍
അറംപറ്റിയ വാക്കായ്
മുറ്റത്ത് വിരിഞ്ഞുകൊഴിഞ്ഞ -
മന്ദാരത്തിന്‍റെ വെണ്മ ,
കിനിഞ്ഞിറങ്ങിയ
മനസിന്‍റെ ചിത്രണം പേറി ,
വഴിദൂരങ്ങള്‍ ,
പിന്നിട്ട പ്രണയകാഴ്ച .
ഒരു വേള ,
സൌഹൃദതിരകളുമായ്
കടല്‍ വലിഞ്ഞപ്പോഴും
തിരിച്ചു വരവിന്‍റെ
പ്രത്യാശയിലുണര്‍ന്ന -
തിരക്കാഴ്ച .
കണ്ണടച്ചിരുട്ടാക്കി ,
മനസില്‍ നിറയെ ,
അരണ്ട പകല്‍ നിറച്ചുവെച്ച ,
ചില വഴിക്കാഴ്ചകളുണ്ട് .
ഭിക്ഷ തേടിയ പിഞ്ചുകയ്യില്‍ ,
പകര്‍ന്ന വെള്ളിനാണയവും ,
പാത വക്കിലുയര്‍ന്ന ,
താരാട്ടിന്‍റെ ഈണവും .
ഉടല്‍നഗ്നതയില്‍
അവളെ നക്കിയെടുത്ത-
ആസക്തിയും .
ഇലതാളുകളിലെഴുതി വെച്ച
മരണങ്ങളും ,
അറുതിയറ്റു പോയിരുന്നെങ്കില്‍ ..
ഞാനും എന്‍റെ കാഴ്ചകളും ,
മേഘദൂരം പിന്നിട്ട് ,
യാത്രയിലാണ് ,
യാത്രയില്‍ നിന്ന് യാത്രയിലേക്ക് ..
രമ്യ പവനന്‍
No comments:
Post a Comment