തണല്‍മരങ്ങള്‍
ഒരു ജന്മത്തിന്‍റെ അവസാന -
ശിശിരം അവശേഷിപ്പിച്ച ,
തണല്‍ മരമാണിത് .
കാലം കോറിയിട്ട വടുക്കളാല്‍ ,
ഉടലെഴുത്തുകള്‍-
പുതുലിഖിതഭാഷകള്‍ ,
രചിക്കുമ്പോഴും
പ്രണയത്തിന്‍റെ മരപച്ചയില്‍
വസന്തത്തെ കുടിയിരുത്തി
കാമത്തിന്‍റെ പുഴുകുത്തിനെ
നുള്ളിയെടുത്ത് പ്രേമത്തിന്‍റെ ,
പൂക്കളെ വിരിയിച്ചു .
ഗ്രീഷ്മത്തിന്‍റെ കുഞ്ഞിളംപഴങ്ങളെ
ഏറ്റുവാങ്ങി ഉര്‍വരയായി
അതിജീവനത്തിന്‍റെ ,
വിശുദ്ധിയിലമര്‍ന്നു .
അടര്‍ന്നു പൊഴിയുന്ന -
ഓരോ ഇലതാളിന്‍ ,
സുതാര്യതയില്‍ ,
നനവാര്‍ന്ന സനേഹത്തെ -
ദര്‍ശിച്ചു .
ഏറുവെയില്‍ ചൂടില്‍ ,
സ്വയം ഉഷ്ണിച്ച് ;
കഴിഞ്ഞ മഴക്കാലത്തിന്‍റെ -
മാബൂ സ്മരണയില്‍ മുഴുകി ,
പെയ്തൊഴിഞ്ഞ മഴയിലൂടെ ,
വസന്തം പടിയിറങ്ങിയ-
നാള്‍വഴികളെ നോക്കി ,
ഇനിവരും പകല്‍ദൂരങ്ങളെ അളന്ന് ,
കരിഞ്ഞുണങ്ങിയ ഇലയനക്കംശ്രവിച് ,
അവസാന തളിരിലയും പൊഴിച്ച് ,
ഒരു മരം .
രമ്യപവനന്‍
No comments:
Post a Comment