കറുപ്പിനെ പ്രണയിച്ചവള്‍
വാക്കുകളിലൂടെ എനിക്ക് ,
ചിത്രകാരിയാവണം .
ഭാവനയുടെ മൂടുപടമണിഞ്ഞ്
ചെന്തീക്കനല്‍ കോരിയിട്ട ,
വിളറിയ ക്യാന്‍വാസുകളില്‍
വിശാലതയുടെ അടിയൊഴുക്കുകള്‍
പകര്‍ത്തിയ ചിത്രണങ്ങള്‍
ചില ഓര്‍മ്മപ്പെടുത്തലുകളായ് ,
അവശേഷിക്കുന്നു .
നിറക്കൂട്ടുകളില്‍ എനിക്ക് പ്രിയം
കറുപ്പിനോടാണ് .
എഴഴകിനെയും
സ്വയം ലയിപ്പിക്കുന്ന
കറുപ്പിനോട് .
രാത്രിയില്‍ വിരിഞ്ഞുണര്‍ന്ന -
വെണ്മ കലര്‍ന്ന പൂവിനും
കറുപ്പിന്‍റെ സൌന്ദര്യമാണ് .
അവന്‍ അവശേഷിപ്പിച്ച് ,
പോയ സ്വപ്നങ്ങളും
എന്നെ തള്ളിവിട്ടത്
കറുപ്പിന്‍റെ ആഴങ്ങളിലേക്കാണ്ണ്‍.
ഇടമുറിയാതെത്തുന്ന -
ഇരവിനും ,പകലിനും -
മദ്ധ്യേ നിന്ന്
ഞാന്‍ കൊതിച്ചതും
കറുത്ത കരസ്പര്‍ശത്തെയായിരുന്നു .
ഞാനും നീയും
എന്തിന്,
നമ്മുടെ പഴകിയപ്രണയം ,
പോലും കറുപ്പല്ലേ
സ്വയം മറന്നുപോയ -
ഉന്മാദക്കറുപ്പ് .
എനിക്ക് വേണ്ടത്
ചുവന്ന പാതയൊരുക്കാന്‍
നീ സൂക്ഷിച്ച ,
കരിഞ്ഞ ഗുല്‍മോഹറുകളല്ല .
രാത്രിയുടെ അരണ്ട -
നിഴല്‍പച്ചകള്‍ക്കിടയില്‍
വിരിഞ്ഞ ,
സുഗന്ധമുള്ള കറുത്തപൂക്കളെയാണ്ണ്‍.
കറുത്ത ആകാശവും ,
കറുത്ത ഭൂമിയും
എന്നെ മാത്രം വലയം ചെയ്യ്ത
കറുത്ത കിനാക്കളും,
ചാലിച്ച് ,
ഈ രാത്രിയുടെ പ്രതലത്തില്‍
വരച്ചുവെച്ച ,
കറുത്ത ചിത്രമാണ് നീ .
രമ്യ പവനന്‍
No comments:
Post a Comment