പുനര്‍ജ്ജന്മംതേടി
ഞാന്‍ മടങ്ങുകയാണ് ,
നിന്‍റെ മൌനങ്ങള്‍
തണല്‍ വിരിച്ച ,
വേനലിന്‍റെ ആകാശങ്ങളിലൂടെ
ദീര്‍ഘമായ യാത്രകളില്‍
അവ്യക്തമായ പിന്‍വിളികള്‍ക്കപ്പുറം
മരിച്ച് നിന്നിലേക്ക് ,
പുനര്‍ജനിക്കപ്പെടുന്ന -
നിമിഷത്തെ തേടി .
ജന്മാന്തരങ്ങള്‍ക്കതീതമായ്
ആ ഹൃദയാന്തരത്തില്‍ ,
ഒരു ചെടി .
നവ്യമാം അനുരാഗം ,
വിരിയിക്കുന്ന -
പൂമൊട്ട് .
അതിലുപരി ,
ഋതുപര്‍ണന്‍ എണ്ണാത്ത -
ഒരില .
പുനര്‍ജന്മത്തിന്‍റെ -
സങ്കല്പ ഭൂമികയില്‍ ,
ഞാന്‍ നിരന്തരം ജനിക്കപെടണം .
ഇലക്കയ്യില്‍ തഴമ്പിച്ച -
രേഖകളില്‍ ,
എന്‍റെ ജാതകക്കുറിപ്പുകള്‍
വായിക്കപ്പെടണം .
പകലൊടുങ്ങാത്തമനസുകളില്‍ ,
രാവണയാത്ത ദിനങ്ങളെണ്ണ ണം .
നിന്‍റെ വിരല്‍ത്തുമ്പില്‍ കിളിര്‍ത്ത
തളിരിലയിലെ ,
നീലഞരമ്പ്കളില്‍ -
ഉന്മാദത്തിന്‍ ഉറവയുണ്ട്
എന്‍റെ മേഘങ്ങള്‍പെയ്യ്ത മഴകള്‍ ,
കിനിഞ്ഞിറങ്ങിയൊഴുകിയപുഴ ,
ചാലൊടുങ്ങി ,
വേനലുകളില്‍ ലയിച്ച് ,
വീണ്ടും നിന്‍റെ ഉറവകളില്‍
പുനര്‍ജനിക്കപെടണം .
മരണത്തിനോടുവിലെ പുനര്‍ജ്ജന്മം
നെരിപ്പോടില്‍ അണയാത്ത സ്വപ്നമായിരുന്നു .
രമ്യപവനന്‍