ചിത്രത്തിലൊളിപ്പിച്ചത്
അവന്‍ വരച്ചുവെച്ച ചിത്രതിനരികെ -
പച്ചയും നീലയും ഇടകലര്‍ന്ന്
അബോധഭൂമിതന്‍ ആഴങ്ങളില്‍
ഒരു പുഴയൊഴുകുന്നുണ്ട് .
മറന്നു വെച്ച ഉറവയില്‍
ചെമ്പഴുക്കപോലെ
ആയിരം സൂര്യന്‍മാര്‍
ഒന്നിച്ചുദിച്ച് അസ്തമിക്കുന്നുണ്ട് . .
പുഴയുടെ കൈവഴികള്‍
എന്‍റെ നീലഞരമ്പുകളാണ് .
കാമനകള്‍ വേര്‍പെടുത്തിയ -
സിരയിലൂടൊഴുകിയെത്തിയ നിണം ,
ചാലിച്ച് ,
നിന്‍റെ കടുത്ത ഉന്മാദങ്ങളെ
ചുവപ്പിക്കാം .
നീ രാത്രിയും ,
ഞാന്‍ നിലാവുമാകാം .
ഇരുളില്‍ വിരിഞ്ഞ -
പൂവിന് ,
കാമത്തിന്‍റെ നിറം പകരാം .
ധനുകുളിരിലിളം ചൂടുപകരാന്‍ ,
നിലാവു പെയ്യിക്കാം .
നഭസ്സിന്‍ തൊട്ടിലില്‍
നക്ഷ്ത്രക്കുഞ്ഞുങ്ങളെ -
പെറ്റ് വളര്‍ത്താം .
തീര്‍ന്നു ,
നിന്‍റെ മോഹങ്ങള്‍ക്ക്
ഇവിടെ വിരാമം .
ഇനി ,
എന്നിലെ ജാലകവഴികളില്‍
നിനക്ക് അസ്തമിക്കുന്ന-
സൂര്യനെ ദര്‍ശിക്കാം .
നിനച്ചിരിക്കാതണഞ്ഞ -
വേനല്‍മഴയില്‍ നനഞ്ഞ് ,
കുതിര്‍ന്ന് ,
പടര്‍ന്നൊഴുകിയ ,
ചിത്രമായ്
കുങ്കുമചുവപ്പായ്
ആകാശവീഥിയില്‍
ലയിക്കാം .
രമ്യപവനന്‍
No comments:
Post a Comment