ഉഭയജീവിതം
മറുപിറവി തേടി ജന്മത്തിന്‍റെ
ഒരു വരമ്പില്‍ ,
ഉയര്‍ന്നുപൊങ്ങുന്ന മഴക്കരച്ചിലുകളില്‍
വിധിയും ,വിപരീതവും
വിളര്‍ത്തുപോയ -
പായല്‍വഴികളില്‍
ഉഭയജീവിതത്തിലെ
വ്യാകരണതെറ്റുകള്‍
തവളപൊത്തലുകളായ്
മറന്നുവെച്ച സ്ത്രീസ്വത്വ -
ഭൂമികയിലെ ,
പുംലിംഗവഴികളെ
തിരയുകയാണ് .
പെണ്‍മയും ,ആണ്‍മയും
ഒരേ ചാലിലൊഴുകി
രണ്ടായ് പിരിഞ്ഞ കൈവഴിയില്‍ -
വാലിളക്കി ,
ഉഭയജീവികള്‍
ഒരു വംശത്തിന്‍റെ
തിരുശേഷിപ്പുകള്‍ .
അവശേഷിപ്പിച്ച തുലാവര്‍ഷ -
പച്ചയില്‍ ,
തോട്ടുവക്കത്തെ
ഒതുക്കുകല്ലിനടിയില്‍ ,
ഉണര്‍ച്ചകളില്‍
ചരിത്രത്തിലെ
ഉഭയജീവിക്കഥകള്‍
നിര്‍ത്താതെ ..
തളരാതെ ...
പുലമ്പുന്നു
ഇരമ്പിയാര്‍ത്ത -
മഴക്കരച്ചിലായ് .
രമ്യപവനന്‍
No comments:
Post a Comment