സങ്കേതം
ആരവങ്ങളുടെ ആഴങ്ങല്‍ക്കപ്പുറത്ത്,
വികാരത്തിന്‍റെ ലോകമുണ്ട് .
കണ്ണീരിനു ഉപ്പുരസമെന്നു ,
എനിക്ക് മനസിലാക്കിത്തന്നവന്‍
അറിയാതെ പോയ ഇടം
ലോകത്തിന്‍റെ വാതായനം തുറന്ന്
നീലച്ച ആകാശത്തിലേക്ക് പറക്കാം
നവ്യാനുരാഗങ്ങളെ മനസ്സിലേറ്റി താലോലിക്കാം .
പൂവിനേയും പൂമ്പാറ്റയെയും തേടാം
നിറങ്ങളില്‍ നിന്നും നിറങ്ങളിലേക്ക് നീങ്ങാം
സങ്കല്പത്തിന്‍റെ തേരില്‍ രമണനും ചന്ദ്രികയുമാകാം .
ചിരമായ ലോകത്തില്‍ നിന്നും
അപരിചിതമായ ലോകത്തിലേക്ക് ,
ഒരു പ്രയാണം .
സ്ഥിരതയില്‍ നിന്ന് അസ്ഥിരതയിലേക്ക്
ഒരു എത്തിനോട്ടം .
ഈ ലോകത്തില്‍ കാമിയും കാമുകിയും ഞാന്‍ തന്നെ
ഇവിടെതത്ത്വചിന്തയ്ക്ക്എന്ത്പ്രസക്തി ?
ഇവിടെ വിപ്ലവത്തിന് എന്ത് കാര്യം ?
ആത്മാശംത്തെതേടിയുള്ളപ്രയാണത്തില്‍ ,
'മരണം 'വിരുന്നുകാരനായേക്കാം .
വികലമായ ജല്പനങ്ങള്‍ ആയി നിനയ്ക്കാം
എന്‍റെ വാക്കുകള്‍
ഭ്രാന്തമായ ആവേശത്തി രയിള ക്കത്തില്‍.
ഞാന്‍ ഒന്ന് നനഞ്ഞോട്ടെ
ആ നനവ് നിനവുകളായി
എന്നിലെ പനിച്ച കിനാക്കള്‍ക്ക്
ഉണരവേകട്ടെ ........................
രമ്യ പവനന്‍