കൊഴിഞ്ഞ പൂക്കള്‍
മുറിവുകള്‍ക്കു മുകളിലെ ഉപ്പുകാറ്റായി
നേര്‍ത്ത വേദനയില്‍ കുതിര്‍ന്ന്
ചിതലരിച്ച ഓര്‍മ്മകളുടെ,
ബാക്കിപത്രമായ്
മനസ്സില്‍ എവിടെയോ,
അക്ഷരപ്പൂക്കളുടെ മദിക്കുന്ന ഗന്ധം.
കാലത്തിന്‍റെ ഓളങ്ങളില്‍
എവിടെയോ ഒഴുകി
ജീവിത തിരകളെ എണ്ണി
ഇന്ന് ഞാന്‍,
കൊഴിഞ്ഞ പൂക്കളെ
സ്വപ്നം കാണുന്നു.
രമ്യ
No comments:
Post a Comment