ദൂരം
നിനക്കും എനിക്കും ഇടയ്ക്കു-
ഒരു മേഘദൂരം
അവ്യക്തമായ മേഘപാളികള്‍
ഘനീഭവിച്ചു നില്‍ക്കുന്ന-
നിന്‍റെ മനസ്സിന്‍റെ
അടയാളം.
അസ്തമയത്തിലേക്ക് എത്തുവാന്‍
വെമ്പുന്ന എന്നിലെ
മേഘത്തിന്‍റെ നിറം ചുവപ്പാണ്....
ഒരിക്കല്‍ അസ്തമയ സൂര്യനോടൊപ്പം
ഞാനും ആഴിയില്‍ താഴ്ന്നു പോകും
അപ്പോഴും,
ഉറഞ്ഞു കൂടിയ നിന്നിലെ ഘനശ്യാമങ്ങള്‍
വീണ്ടും പനിനീര്‍ തളിക്കും
അത് നിന്നിലെ കാമനകള്‍ക്ക്
നീരായി മാറും
മരമായി വളര്‍ന്ന-
നിന്‍റെ മോഹങ്ങള്‍ക്ക്
ഒരു കൈത്താങ്ങ്...
രമ്യ പവനന്‍
kavithakal ellam manoharam
ReplyDelete