പെയ്തിറങ്ങിയ പുതുമഴ
തപിക്കുന്ന മണ്ണിന്‍റെ മാറില്‍ ,
പെയ്തിറങ്ങിയ തൂമുത്ത്
നിന്നില്‍ ബാല്യത്തിന്‍
സുഗന്ധം നല്‍കുന്നു.
നിനക്കന്യമായ സ്വപ്നം
ഏതോ പേരറിയാ കിളിയുടെ ,
മൌനം പോലെ ഉറയുന്നു
വിജനതയില്‍ വിലയം പ്രാപിച്ച
നിന്‍റെ യവ്വനം ,
ഇന്നു താപം
കത്തിയാളുന്ന ഉക്ഷരഭൂവില്‍ ,
നീ നിന്‍റെ വന്യതയെ
തിരയരുത് .
നിന്‍റെ ചിന്തകള്‍ ,
കൂടിലടച്ച കിളിയുടെ ,
നൊമ്പരത്തിലലിയുന്നു.
ഇടയ്ക്കണയുന്ന ,
പുതുമണ്ണിന്‍ ഗന്ധം
നിന്‍റെ മൌനത്തെ ,
ത്രെസിപ്പിക്കം
മറന്നുവെന്നു നീ ധരിപ്പിക്കും ,
പ്രണയത്തെ ഉണര്‍ത്താം
ബാല്യം നിനക്ക് തണുപ്പും
യവ്വനം നിനക്ക് ഉഷ്ണവുമാണ് ,
അന്തര്‍ദാഹത്താല്‍ വിയര്‍ക്കുന്ന
നിന്‍റെ മനസ് ,
പെയ്തിറങ്ങിയ പുതുമഴയില്‍,
നനയുവാന്‍ വെമ്പുന്നില്ലേ ?
വിണ്ടുകീറിയ മണ്ണിന്‍റെ ,
മാറില്‍ ,
നിന്‍റെ മനസിന്‍റെ ,
മരുഭൂമിയില്‍
ഇനി പുതുമഴയ്ക്കായ്
കാത്തിരിക്കാം .
രമ്യ പവനന്‍
No comments:
Post a Comment