വിഷപ്പല്ല്
ആലിലകള്‍ ഇളകുന്ന-
താളത്തില്‍,
ഹൃദയമിടിപ്പിനാല്‍
ചിട്ടപ്പെടുത്തിയ
'അവന്‍' മറന്ന
ഓര്‍മയുടെ സിംഫണി
'അവള്‍'
കേള്‍വി അറ്റവന്‍റെ
ചെവിയിലേക്കൊഴിച്ചു
*"പ്രണയത്തിന്‍റെ
ഹരിതത്തില്‍
കാതു അറുത്തവന്‍"
നോക്കു കുത്തിയായി നില്‍ക്കെ
ചുടു ചുംബനത്താല്‍
തന്വിയെ,
തണുപ്പിച്ച്
വസന്തത്തിലെ-
സുഗന്ധവായുവായ്
'തഴുകി'
കപടതയുടെ
വിഷപ്പല്ലാഴ്ത്തി
മരവിപ്പിച്ചു..
*വിന്‍സെന്‍റ് വാന്‍ഗോഗ്
രമ്യ
No comments:
Post a Comment