നിഴല്‍മരം
വഴിമാറി മേവുന്ന -
കന്യാവനങ്ങള്‍ക്കിടയില്‍
ഒരു നിഴല്‍മരം .
പൂക്കാതെ പോയചില്ലയിലെ ,
തളിര്‍ക്കാതെ പോയ ഇലയോര്‍മ്മകളെ -
തഴുകി ,ഇടക്കണയാറുണ്ട് ,
കൂട്ടംതെറ്റിയെത്തിയ -
കടുത്ത കിനാപക്ഷികള്‍ .
വിറകൊള്ളും ശയിത്യരാവിന്‍
മാറിടം പിളര്‍ന്നൊഴുകിയ -
നറും പാലിലമര്‍ന്നുറഞ്ഞ -
മൌനത്തെ
തട്ടിയുണര്‍ത്താറുണ്ട്
എന്നോ വലയം ചെയ്യ്ത -
വിഷാദാത്മകത .
വേരുടലിലെവിടെയോ -
ഉറക്കം നടിച്ച് ,
ഋണാത്മകതയിലാണ്ട് ,
പതിയിരിക്കുന്നുണ്ട്
ഭ്രമാത്മകതയുടെ നാമ്പുകള്‍ .
ആതിരക്കുളിരിന്‍ നിറവായ്
ഒന്നെത്തിനോക്കി -
പറയാതെ പോയ പ്രണയവും
പൂക്കാത്ത ചില്ലയില്‍ ,
ഊയലാടി മറഞ്ഞ
കൌമാര സ്വപ്നങ്ങളും
ഓര്‍മയുടെ ഏതോ തീരത്തിരുന്നു
കൊത്തംക്കല്ലാടുന്നുണ്ട് .
ഇടക്കണയുമെന്ന് നിനയ്കും
പേരറിയാ കാറ്റിനൊപ്പം ,
നൃത്തംവെക്കുവാന്‍ വെമ്പും കാമനയും
ബാക്കിയായ സുരതമോഹത്തില്‍ലയിച്ചു .
ഉണക്കുവീഴുമ്പോഴും ,
നിഴല്‍മാത്രയില്‍ മരുവുമാ -
മരസ്വപ്നത്തിന്‍റെ ചില്ലയില്‍
ഒരു തളിര്‍കൂമ്പിനായ്
കണ്ണേരു വീഴാതെ കാത്തുവെച്ച് ,
കാണിക്കയര്‍പ്പിച്ച് -
ഒരു നിഴല്‍മരം .
രമ്യ പവനന്‍