പുതുദിനം
ഇരുട്ടിനെ ഹൃദയത്തോടടുപ്പിച്ചു,
വെളുപ്പണിഞ്ഞ പൂര്ണ്ണചന്ദ്രന്
അമാവാസിയിലേക്ക് മറയുവാന്വെമ്പുന്നു
താരകള്ക്ക് ചുവപ്പ് കലര്‍ന്ന മഞ്ഞ നിറം
ഭൂമിയിലെ ഉഷ്ണതാപത്താല്‍
ഓസോണിന്റെ ഹൃദയം പിളരുന്നു
രാമഴയ്ക്ക് അമ്ലത്തിന്റെ ഗന്ധം
ജലത്തിന്റെഉറവതേടി,
വേരുകള്‍ പായുന്നു
പെരുകുന്ന താപത്തില്‍
നിലതെറ്റി വീണ ഇലയുടെ ,
ഹരിതത്തെ ഹനിക്കുന്നു.
തപിക്കുന്ന ഭൂമിയുടെ മാറില്‍
കരിഞ്ഞപൂക്കളുടെ അലങ്കാരം .
ഇന്നു ഭൂമിയുടെ ചരമദിനമാണ്
ആഘോഷങ്ങളെ ,
ആരവമാക്കുന്നവര്ക്ക് ,
ഒരു പുതുദിനം കൂടി .
രമ്യ പവനന്
good!
ReplyDelete